സോനാക്ഷി സിൻഹ ചിത്രം ‘വെൽക്കം ടു ന്യൂയോർക്ക് ‘ ; ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

SONAHSHI

സോനാക്ഷി സിൻഹയും, ദിൽജിത് ദോസജനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം വെൽക്കം ടു ന്യൂയോർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. കരൺ ജോഹർ, റിതേഷ് ദേശ്മുഖ്, ലാറാ ദത്ത, ബൊമൻ ഇറാനി , എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

പൂജാ എന്റർടൈൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം വഷു ഭഗാനാനിയാണ് നിർമ്മിക്കുന്നത്. മികച്ച ജീവിതം നയിക്കാൻ ഇന്ത്യയിൽ താമസിക്കുന്ന രണ്ടുപേർ ന്യൂ യോർക്ക് നഗരത്തിലേയ്‌ക്ക് അപ്രതീക്ഷിതമായ ഒരു യാത്ര നടത്തുകയും. ആ യാത്ര അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Top