First Look: Mammootty and Huma Qureshi in ‘White’

മമ്മൂട്ടി ചിത്രം വൈറ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഭൂരിഭാഗവും ലണ്ടനില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് വൈറ്റ്. നായിക ഹുമ ഖുറേഷിയാണ്. 25കാരിയെ പ്രണയിക്കുന്ന മദ്ധ്യവയസ്‌കന്റെ കഥ പറയുന്ന ചിത്രമാണ് വൈറ്റ്.

കേരള കഫേയിലെ മൃത്യഞ്ജയം, പ്രണയകാലം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഉദയ് അനന്തനാണ് വൈറ്റ് ഒരുക്കിയിരിക്കുന്നത്.

ഉദയ് അനന്തന്‍, നന്ദിനി വില്‍സണ്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നു. ഇറോസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top