‘ടോൾ ഫ്രീ-1600-600-60’ എക്സ്പിരിമെന്റൽ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പുറത്ത് വിട്ട് ടോവിനോ

ജീവൻ അന്തിക്കാട് സംവിധാനം നിർവഹിക്കുന്ന ‘ടോൾ ഫ്രീ-1600-600-60’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ടോവിനോ തോമസ് പുറത്ത് വിട്ടു

.ടോവിനോയുടെ ആദ്യ ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ്‌ സജീവ്. തികച്ചും ഒരു എക്സ്പിരിമെന്റൽ ത്രില്ലർ ജേർണറിൽ ഒരുങ്ങുന്ന ചിത്രം ഫിലിമോക്രസിയുടെ ബാനറിൽ എം സിന്ധു ആണ് നിർമ്മിക്കുന്നത്. ടി അരുൺ കുമാറും, സുനിൽ ഗോപാലകൃഷ്ണനുമാണ് തിരക്കഥ രചിക്കുന്നത് .

കോവിഡിന്റെ പരിമിതികൾക്കുള്ളിൽ നിന്നും അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Top