First Gram Nyayalaya in Malabar opened in Wayanad

വയനാട്: മലബാറിലെ ആദ്യ ഗ്രാമകോടതിക്ക് വയനാട്ടില്‍ തുടക്കമായി. വൈത്തിരിയില്‍ ആരംഭിച്ച കോടതി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനാണ് നാടിനു സമര്‍പ്പിച്ചത്.

ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക് നീതി വേഗത്തില്‍ ഉറപ്പു വരുത്തുകയാണ് ഗ്രാമകോടതിയിലൂടെ ലക്ഷ്യമിടുന്നത്.

2008 ല്‍ പാസാക്കിയ ഗ്രാമനായാലയസ് ആക്ടിലൂടെയാണ് ഗ്രാമകോടതിക്ക് വയനാട്ടില് തുടക്കമായത്. സാധാരണക്കാര്‍ക്ക് ഏറ്റവും ലളിതമായ രീതിയില്‍ ഗ്രാമകോടതികളിലൂടെ നീതി ഉറപ്പാക്കാന്‍ സാധിക്കും.

വൈത്തിരി പൊലീസ് സ്റ്റേഷന് സമീപമാണ് പുതിയ കോടതി പണികഴിച്ചിരിക്കുന്നത്. ചടങ്ങില്‍ കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍ സന്നിഹിതനായിരുന്നു.

ഗ്രാമകോടതിക്ക് അനുബന്ധമായി വേണ്ട മൊബൈല്‍ കോടതിക്ക് ആവശ്യമായ വാഹനത്തിന് ഫണ്ട് അനുവദിക്കുമെന്ന് ശശീന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ ഹൈക്കോടതി ജസ്റ്റിസ് ബാബു മാത്യു പി ജോസഫാണ് അദ്ധ്യക്ഷത വഹിച്ചത്.

Top