ദുല്‍ഖറിന് പിറന്നാള്‍ സമ്മാനമായി ‘ലെഫ്റ്റനന്റ് റാമി’ന്റെ ഫസ്റ്റ് ഗ്ലിമ്പ്സ്

ഹാനടിയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘ലെഫ്റ്റനന്റ് റാം’. വൈജയന്തി മൂവീസുമായി ദുല്‍ഖര്‍ വീണ്ടും കൈകോര്‍ക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിമ്പ്സ് വീഡിയോ പുറത്തുവിട്ടു. ഇന്ന് യുവതാരത്തിന്റെ 35-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തത്.ഹാപ്പി ബര്‍ത്ത്ഡേ ലെഫ്റ്റനന്റ് റാം എന്ന് കുറിച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ ഫസ്റ്റ് ഗ്ലിമ്പ്സ് പങ്കുവച്ചു. അറുപതുകളെ പശ്ചാത്തലമാക്കിയുള്ള ചിത്രത്തില്‍ സൈനികനായാണ് ദുല്‍ഖറിനെ അവതരിപ്പിക്കുന്നത്.

ലെഫ്റ്റനന്റ് റാം സംവിധാനം ചെയ്യുന്നത് ഹനു രാഘവപുടിയാണ്. യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റനെന്റ് റാമിന്റെ കഥ എന്ന ടാഗ്ലൈനിലാണ് തെലുങ്ക് ചിത്രം ഒരുക്കുന്നത്. താരത്തിന്റെ കഴിഞ്ഞ ജന്മദിനത്തിലായിരുന്നു സിനിമ പ്രഖ്യാപിച്ചത്.

വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ദിവാകര്‍ മണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന റൊമാന്റിക് ചിത്രത്തന്റെ കലാസംവിധായകന്‍ വൈഷ്ണവി റെഡ്ഡിയാണ്.

 

 

Top