പൊതുവിദ്യാഭ്യാസ രംഗത്ത് ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ 45000 ക്ലാസ് മുറികളുടേയും ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ ഹൈടെക് ലാബുകളുടേയും ഉദ്ഘാടനം നാളെ നടക്കും.

4752 സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ 45000 ക്ലാസുകളാണ് ഡിജിറ്റിലായത്. ഒപ്പം 2019 ല്‍ തുടങ്ങിയ 1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ ഹൈടെക് ലാബ് പദ്ധതിയും പൂര്‍ത്തിയായി.

41 ലക്ഷം കുട്ടികള്‍ക്കായി 3,74274 ഉപകരണങ്ങളാണ് നല്‍കിയത്. 12,678 സ്‌കൂളുകള്‍ക്ക് ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി. 1,19055 ലാപ്പ് ടോപ്പുകളും 69944 മള്‍ട്ടി മീഡിയ പ്രൊജക്ടറുകളും ഒരുലക്ഷം എസ് ബി സ്പീക്കറുകളും അടക്കമുള്ള ഉപകരണങ്ങളും വിതരണം ചെയ്തു. കിഫ്ബിയില്‍ നിന്നുള്ള 595 കോടിയും പ്രാദേശിക തലത്തിലെ 135.5 കോടിയുടേയും പങ്കാളിത്തത്തോടെയാണ് നേട്ടം. മുഴുവന്‍ അധ്യാപകര്‍ക്കും ഇതിനകം കമ്പ്യൂട്ടര്‍ പരിശീലനവും നല്‍കി.

Top