ലോകത്തിലെ മടക്കാവുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിച്ച് റോയോള്‍

ടക്കി ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തിച്ച് ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ റോയോള്‍. ഒരേസമയം ടാബായും മടക്കി സ്മാര്‍ട്ഫോണായും ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണമാണെന്നാണ് റോയോള്‍ അവകാശപ്പെടുന്നത്.

ഫ്‌ളെക്‌സ്‌പൈ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പ്രീ ഓര്‍ഡറായി ഓണ്‍ലൈനില്‍ നിന്നും വാങ്ങാന്‍ കഴിയുന്ന ഈ ഫോണിന് 91,513 രൂപയാണ് വിലയിട്ടിരിക്കുന്നത്.ആന്‍ഡ്രോയിഡില്‍ അധിഷ്ഠിതമായ വാട്ടര്‍ ഓഎസ് ആണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്.

7.8 ഇഞ്ച് സ്‌ക്രീനുള്ള ഫ്‌ളെക്‌സ്‌പൈക്ക് മടക്കി കഴിഞ്ഞാല്‍ നാല് ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണായി ഉപയോഗിക്കാം. 3800 എംഎഎച്ചാണ് ബാറ്ററി കരുത്ത്. 6 ജിബി, 8 ജിബി റാം ശേഷിയില്‍ 128 ജിബി, 256 ജിബി, 512 ജിബി ഇന്റേണല്‍ സ്റ്റോറേജ്.

ഒരു ഡ്യുവല്‍ ക്യാമറ മാത്രമാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 16 മെഗാപിക്‌സലിന്റേയും 20 മെഗാപിക്‌സലിന്റേയും സെന്‍സറുകളാണ് ഇതിന്റെ ഡ്യുവല്‍ ക്യാമറയിലുള്ളത്.അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യയാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതുവഴി ഒരുമണിക്കൂറില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

വന്‍കിട സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങും വാവെയും ഇത്തരം മടക്കാവുന്ന സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ലോകത്തിലെ മടക്കാവുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിച്ചതെന്നാണ് റോയോള്‍ അവകാശപ്പെടുന്നത്.

Top