മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ആദ്യ വിമാനയാത്ര വിവാദത്തില്‍

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തിയ വിമാന യാത്ര വിവാദമാകുന്നു. മുഖ്യമന്ത്രിയും കുടുംബവും, മന്ത്രിമാരായ ഇ.പി ജയരാജന്‍, എ കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള 63 പേരാണ് കണ്ണൂരില്‍ ഗോ എയര്‍ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത്.

യാത്ര ടിക്കറ്റുകളും തുകയായ 2,28,000 രൂപ തൊഴില്‍ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഒഡേപെക് വഴി അടപ്പിച്ചു എന്ന ആരോപണമാണ് വിവാദമായിരിക്കുന്നത്.

അതേസമയം പെട്ടെന്നുള്ള സംവിധാനമായതിനാല്‍ കൂട്ട ബുക്കിങ്ങിനായി ഏജന്‍സി എന്ന നിലയില്‍ ഒഡേപേക്കിനെ സമീപിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

കെ.എസ് ശബരിനാഥന്‍ എം.എല്‍.എ ഫേയ്‌സ്ബുക്കില്‍ ഈ ആരോപണം ഉന്നയിക്കുകകൂടി ചെയ്തതോടെ സമൂഹമാധ്യമങ്ങളിലടക്കം വിഷയം ചര്‍ച്ചയായിരിക്കുകയാണ്.

Top