ആദ്യം വെടിയുണ്ട, പിന്നെ നിരാഹാരം.. ചൗഹാന്‍ അലസനായ മുഖ്യമന്ത്രിയെന്ന് ശിവസേന

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം നടക്കുന്നതിനിടെ സത്യാഗ്രഹം അനുഷ്ഠിക്കുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്‌ന.

ആദ്യം വെടിയുണ്ട, പിന്നെ നിരാഹാരം എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ മധ്യപ്രദേശിലെ മന്ദ്‌സൗര്‍ ജില്ലയില്‍ പൊട്ടിപ്പുറപ്പെട്ട കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ചും മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളെക്കുറിച്ചും വിമര്‍ശനാത്മകമായി വിലയിരുത്തുന്നു.

അലസനായ മുഖ്യമന്ത്രിയാണ് ശിവരാജ് സിങ് ചൗഹാനെന്നും കര്‍ഷകര്‍ക്കായി ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിയാത്തതുകൊണ്ടാണ് അവിടെ കര്‍ഷക പ്രക്ഷോഭം ഉടലെടുത്തതെന്നും ലേഖനം പറയുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്രത്തിനെതിരായി സമരത്തിനൊരുങ്ങിയപ്പോള്‍, സമരം ചെയ്യുന്നതിനു പകരം ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി ഉപദേശിച്ചിരുന്നു. എന്നാല്‍, ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാതെ നിരാഹാരമിരിക്കുന്ന ശിവരാജ് സിങ് ചൗഹാനോട് ഇത് പറയാത്തതെന്തെന്നും ശിവസേന ചോദിക്കുന്നു.

Top