ബ്രിട്ടീഷ് പാര്‍ലമെന്റിലെ ആദ്യ മുസ്ലീം വനിതാ മന്ത്രിയായി നുസ്രത്ത് ഗാനി

nusrath ghani

ന്യൂഡല്‍ഹി: പാക്ക് അധീന കശ്മീരില്‍ നിന്ന് ബ്രിട്ടനിലേയ്ക്ക് ഒരു മന്ത്രി. ബ്രിട്ടീഷ് പാലമെന്റിലെ ആദ്യ മുസ്ലിം വനിതാ മന്ത്രിയെന്ന ചരിത്ര നേട്ടവുമായി നുസ്രത്ത് ഗാനി. ഗതാഗത വകുപ്പ് സഹമന്ത്രിയായാണ് നുസ്രത്ത് ചുമതലയേറ്റിരിക്കുന്നത്.

പുതുവത്സരത്തിനോടനുബന്ധിച്ച് മന്ത്രിസഭ പുന:സംഘടിപ്പിച്ചപ്പോഴാണ് തെരേസ മെയുടെ മന്ത്രിസഭയില്‍ ഗാനി സ്ഥാനം പിടിച്ചത്.

ഗതാഗത വകുപ്പില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നതിന്ടയില്‍ കൂട്ടിചേര്‍ത്തു. പാക്ക് അധീന കശ്മീരില്‍ നിന്ന് ബ്രിട്ടനിലെ ബ്രമിങ്ഹാമിലേക്ക് കുടിയേറിയതാണ് നസ് ഗാനിയുടെ കുടുംബം.

Top