പാരമ്പര്യത്തെ പ്രോത്സാഹിപ്പിച്ച് ലഡാക്കില്‍ ലോഹ കരകൗശല പ്രദര്‍ശനം സംഘടിപ്പിച്ചു

METAL-EXHIBITION

ശ്രീനഗര്‍: ലഡാക്കില്‍ ലോഹ കരകൗശല പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ചില്ലിങ് ഗ്രാമത്തില്‍ ആദ്യത്തെ ലോഹ കരകൗശല പ്രദര്‍ശനം സംഘടിപ്പിച്ചു.

ചില്ലിങിലെ ഹെറിറ്റേജ് ഹോമിന്റെ സഹകരണത്തോടെ യൂത്ത് അസോസിയേഷന്‍ ഫോര്‍ കണ്‍സര്‍വെഷന്‍ ആന്റ് ഡവലപ്‌മെന്റ് ഹെമിസ് ഹൈ ആള്‍ട്ടിറ്റിയൂട് നാഷണല്‍ പാര്‍ക്കാണ് പരിപാടി സംഘടിപ്പിച്ചത്. സന്ദര്‍ശകര്‍ക്കായി ആദ്യ പ്രദര്‍ശനവും നടത്തി.

ലഡാക്കിലെ മെറ്റല്‍ കരകൗശലത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്നും ലഡാക്ക് ലോഹ കരകൗശലത്തിന് പ്രശസ്തമായ ഗ്രാമമാണെന്നും ഭാവിയില്‍ യുവാക്കളെ ഉള്‍പ്പെടുത്തി കൊണ്ട് തന്നെ ഇത്തരം പരിപാടികള്‍ പ്രോത്സാഹിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുമെന്നും ‘ഹെറിറ്റേജ് ഹോം സ്ഥാപകന്‍, സിവാംഗ് ടാംകോസ് പറഞ്ഞു.

റിപ്പോര്‍ട്ട്: ജ്യോതിലക്ഷ്മി മോഹന്‍

Top