ശാസ്ത്രലോകത്തിന് അത്ഭുതമായി ചരിത്രത്തിലാദ്യമായി ‘ബ്ലാക്ക് ഹോള്‍’ ചിത്രം കാമറയില്‍

പാരീസ്: തമോഗര്‍ത്തിന്റെ(ബ്ലാക്ക് ഹോള്‍) ചിത്രം ചരിത്രത്തിലാദ്യമായി കാമറയില്‍ പതിഞ്ഞു. ഭൂമിയില്‍ നിന്ന് 500 മില്യണ്‍ ട്രില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള ജ്യോതി ശാസ്ത്രലോകത്തിന് അത്ഭുതമായി നിലനില്‍ക്കുന്ന തമോഗര്‍ത്തത്തിന്റെ ചിത്രമാണ് ശാസ്ത്രജ്ഞര്‍ പകര്‍ത്തിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച എട്ട് ടെലസ്‌കോപ്പുകളുടെ സഹായത്തോടെയാണ് ചിത്രം പകര്‍ത്തിയത്. ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഭീമാകാരമെന്നാണ് ഈ തമോഗര്‍ത്തെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്. 40 ബില്യണ്‍ കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ഈ തമോഗര്‍ത്തിന് ഭൂമിയേക്കാള്‍ മൂന്നു മില്യണ്‍ മടങ്ങ് വലുപ്പമുണ്ട്.

നേരിട്ട് നിരീക്ഷിക്കാന്‍ കഴിയാത്ത, ദൃശ്യലോകത്തുനിന്ന് അപ്രത്യക്ഷമായ ഭീമന്‍ നക്ഷത്രങ്ങളായിരുന്നു ഇതുവരെ തമോഗര്‍ത്തങ്ങള്‍.

വളരെ ഉയര്‍ന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങള്‍ അഥവാ ബ്ലാക്ക്‌ഹോളുകളായി മാറുക. പ്രകാശത്തിനുപോലും പുറത്തുപോകാന്‍ കഴിയാത്തത്ര ഗുരുത്വാകര്‍ഷണമാണ് ബ്ലാക് ഹോളുകളുടെ പ്രത്യേക. അതുകൊണ്ടുതന്നെ ബ്ലാക്ക്‌ഹോളിനെ കാണാന്‍ സാദ്ധ്യമല്ല. ബ്ലാക്ക്‌ഹോളില്‍ നിന്നും നിന്നും ഒരു നിശ്ചിത അകലത്തിനുള്ളില്‍ എത്തുന്ന എല്ലാ വസ്തുക്കളെയും തരംഗങ്ങളെയും ബ്ലാക്ക്‌ഹോള്‍ തനിക്കുള്ളിലേക്കു വലിച്ചു ചേര്‍ക്കും. എന്നാല്‍ ഈ പരിധിക്ക് പുറത്തുള്ളവയ്ക്ക് രക്ഷപ്പെടാം.

Top