ഡിസംബര്‍ ഒന്നിന് മുമ്പായി എല്ലാവര്‍ക്കും ആദ്യ ഡോസ് കൊവിഡ് വാക്‌സീന്‍; ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ഡിസംബര്‍ ഒന്നിന്ന് മുന്‍പായി പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ആദ്യ ഡോസ് കൊവിഡ് വാക്‌സീന്‍ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രണ്ടാം ഡോസ് എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ ആവശ്യമായ സജ്ജീകരണമൊരുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

48 ജില്ലകളില്‍ 50% പേര്‍ക്ക് മാത്രമാണ് ആദ്യ ഡോസ് ലഭിച്ചിട്ടുള്ളത്. അതിനാല്‍ വീടുകള്‍ തോറും പ്രചാരണം നടത്തി എല്ലാവരും വാക്‌സീന്‍ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്‍ പ്രകാരം ലഭിക്കുന്ന തുക സംസ്ഥാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു.

Top