പുതുവര്‍ഷത്തിന്റെ ആദ്യദിനം ; ഓഹരി വിപണിക്ക് നഷ്ടത്തോടെ തുടക്കം

stock-exchange

മുംബൈ: പുതുവര്‍ഷാരംഭത്തിലെ ആദ്യ ദിനത്തില്‍ സെന്‍സെക്‌സ് 10 പോയിന്റ്‌ നഷ്ടത്തില്‍ 34,045ലും നിഫ്റ്റി 9 പോയിന്റ്‌ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1337 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 565 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇയിലെ 1337 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 565 ഓഹരികള്‍ നഷ്ടത്തിലുമാണ്.

വിപ്രോ, ഹിന്‍ഡാല്‍കോ, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് തുടക്കം.

എന്നാല്‍ എസ്ബിഐ, ഭാരതി എയര്‍ടെല്‍, ഐടിസി, സണ്‍ ഫാര്‍മ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്, ലുപിന്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

Top