ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം

മാഞ്ചസ്റ്റര്‍: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം. പാകിസ്ഥാന്റെ ഒന്നാമിന്നിങ്സ് സ്‌കോറായ 326 റണ്‍സിന് മറുപടിയില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിന് 92 റണ്‍സെന്ന നിലയിലാണ്.

ഓലി പോപ്പും (46) ജോസ് ബട്ലറുമാണ് (15) ക്രീസില്‍. ഓപ്പണര്‍മാരായ റോറി ബേണ്‍സ് (4), ഡൊമിനിക്ക് സിബ്ലി (8), മിന്നുന്ന ഫോമിലുള്ള ബെന്‍ സ്റ്റോക്സ് (0), ക്യാപ്റ്റന്‍ ജോ റൂട്ട് (14) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്കു നഷ്ടമായത്.

ഓപ്പണര്‍ ഷാന്‍ മസൂദിന്റെ (156) തകര്‍പ്പന്‍ സെഞ്ച്വറിയാണ് പാകിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്. 319 പന്തുകള്‍ നേരിട്ട മസൂദിന്റെ ഇന്നിങ്സില്‍ 18 ബൗണ്ടറികളും രണ്ടു സിക്സറുമുള്‍പ്പെട്ടിരുന്നു. ബാബര്‍ ആസം (69), ഷതാബ് ഖാന്‍ (45), ആബിദ് അലി (16) എന്നിവരാണ് പാക് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.

Top