ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; പാകിസ്ഥാന്റെ ലീഡ് 250ലേക്ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന്റെ ലീഡ് 250ലേക്ക്. 107 റണ്‍സിന്റെ ആദ്യ ഇന്നിങ്സ് ലീഡുമായി രണ്ടാമിന്നിങ്സില്‍ ബാറ്റിങിനിറങ്ങിയ പാകിസ്താന്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റിന് 137 റണ്‍സെടുത്തു.

യാസിര്‍ ഷായും (12) മുഹമ്മദ് അബ്ബാസുമാണ് ക്രീസില്‍. ഷാന്‍ മസൂദ് (0), ആബിദ് അലി (20), നായകന്‍ അസ്ഹര്‍ അലി (18), ബാബര്‍ ആസം (5), ആസാദ് ഷഫീഖ് (29), മുഹമ്മദ് റിസ്വാന്‍ (27), ഷതാബ് ഖാന്‍ (15), ഷഹീന്‍ അഫ്രീഡി (2), എന്നിവരാണ് പുറത്തായത്.

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്സ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തേ പാകിസ്താന്റെ ഒന്നാമിന്നിങ്സ് സ്‌കോറായ 326 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് 219 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

നായകന്‍ ജോ റൂട്ട് 14 റണ്‍സിന് പുറത്തായി. നാലു വിക്കറ്റെടുത്ത സ്പിന്നര്‍ യാസിര്‍ ഷായാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മുഹമ്മദ് അബ്ബാസും ഷതാബ് ഖാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഷഹീന്‍ അഫ്രീഡി, നസീം ഷാ എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു. നാലു വിക്കറ്റിന് 92 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് ടീം സ്‌കോറിലേക്കു 127 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ശേഷിച്ച എട്ടു വിക്കറ്റുകളും നഷ്ടമാവുകയായിരികുന്നു.

Top