കര്‍ണാടകയില്‍ പ്ലാസ്മ തെറാപ്പിക് വിധേയനായ കോവിഡ് രോഗി മരിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ പ്ലാസ്മ തെറാപ്പിക് വിധേയനായ കോവിഡ് രോഗി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ അറുപതുകാരനാണ് വ്യാഴാഴ്ച മരിച്ചത്. വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ക്ക് ന്യൂമോണിയയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

എന്നാല്‍ രോഗിയുടെ മരണം പ്ലാസ്മ തെറാപ്പി ചികില്‍സ രീതി തെറ്റാണെന്നല്ല തെളിയിക്കുന്നത് ചികില്‍സ നടത്തിയ എച്ച്‌സിജി ആശുപത്രിയിലെ ഡോക്ടര്‍ സംഘത്തിന് നേതൃത്വം നല്‍കിയ ഡോ.യുഎസ് വിശാല്‍ റാവു പ്രതികരിച്ചു. ഇത് ക്ലിനിക്കല്‍ പരീക്ഷണമാണ്. പ്രത്യേക അനുമതി ലഭിച്ച രോഗിയിലാണ് ഈ ചികിത്സ രീതി പരീക്ഷിച്ചത്. ഇത് എല്ലാ രോഗികള്‍ക്കും വേണ്ടിയുള്ള ചികിത്സ രീതിയല്ല. കൊവിഡ് ബാധിച്ച ഗുരുതരാവസ്ഥയിലുള്ള രോഗികളെ രക്ഷിക്കാനുള്ള ചികില്‍സ രീതിയാണെന്ന് ഡോ.യുഎസ് വിശാല്‍ റാവു പറഞ്ഞു.

Top