ക്രിക്കറ്റ് പ്രതിഭകള്‍ക്കായി സംഘടിപ്പിക്കുന്ന പ്രഥമ ‘കോര്‍പറേറ്റ് സിക്‌സസ് 2023’ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡിസംബറില്‍

കൊച്ചി: കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ ക്രിക്കറ്റ് പ്രതിഭകള്‍ക്കായി സംഘടിപ്പിക്കുന്ന പ്രഥമ ‘കോര്‍പറേറ്റ് സിക്സസ് 2023’ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡിസംബറില്‍ കൊച്ചിയില്‍ നടക്കും. കേരളത്തിലെ കോര്‍പറേറ്റ് ടീമുകള്‍ക്കാണ് മൂന്നു ദിവസമായി നടത്തപ്പെടുന്ന ലീഗില്‍ പങ്കെടുക്കാന്‍ അവസരം. ഒരു ലക്ഷം രൂപയിലധികം സമ്മാനത്തുകയുള്ളതാണ് കോര്‍പറേറ്റ് സിക്സസ് ടൂര്‍ണമെന്റ്.

24 ടീമുകള്‍ക്കാണ് കോര്‍പറേറ്റ് സിക്സസില്‍ പങ്കെടുക്കാന്‍ അവസരം. മൂന്ന് വീതം ടീമുകളെ 8 ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഗ്രൂപ്പ് ഘട്ട മല്‍സരം. ഓരോ ടീമിനും പ്രാഥമിക റൗണ്ടില്‍ രണ്ട് മല്‍സരങ്ങള്‍ വീതമുണ്ടാകും. ഓരോ ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും. ക്വാര്‍ട്ടര്‍ മുതല്‍ നോക്കൗട്ട് രീതിയിലാണ് മത്സരം.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 20 ജീവനക്കാരില്‍ അധികമുള്ള കമ്പനികളില്‍ നിന്നുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. സെവന്‍സ് ഫോര്‍മാറ്റിലാണ് ഫ്‌ലഡ് ലൈറ്റ് ടര്‍ഫില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഒരുക്കുന്നത്. ഏഴ് പേര്‍ക്ക് ഒരേസമയം കളിക്കുന്നതിനൊപ്പം ഇംപാക്ട് പ്ലയറായി ഒരു താരത്തെ കൂടി കളിപ്പിക്കാം.

 

Top