മുലപ്പാല്‍ ശ്വാസനാളത്തില്‍ കുരുങ്ങി ; അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ ആദ്യ ശിശുമരണം

baby

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പത്ത് മാസം പ്രായമുള്ള പുതൂര്‍ ചാവടിയൂരിലെ കതിര്‍വേല്‍ കമല ദമ്പതികളുടെ മകള്‍ കാവേരിയാണ് മരിച്ചത്.

മുലപ്പാല്‍ ശ്വാസനാളത്തില്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. അട്ടപ്പാടിയില്‍ ഈ വര്‍ഷം നടക്കുന്ന ആദ്യ ശിശുമരണമാണിത്.

Top