‘First Challenge To PM’s Pakistan Gambit’:Omar Abdullah

പത്താന്‍കോട്ട്: പാക്കിസ്ഥാനുമായി സൗഹൃദമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നീക്കങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് പഞ്ചാബിലെ ഭീകരാക്രമണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്ന ബിജെപിയുടെ നിലപാട് ശരിയാണ്. ഇത്തരം ആക്രമണങ്ങളെത്തുടര്‍ന്ന് ഇന്ത്യ-പാക്ക് ചര്‍ച്ചകള്‍ മാറ്റിവയ്ക്കണമെന്നും ഒമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.

പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിനു നേരെ ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഭീകരാക്രമണം ഉണ്ടായത്. എസ്.പിയുടെ ഔദ്യോഗിക വാഹനം തട്ടിയെടുത്ത് സൈനിക വേഷത്തിലാണ് ഭീകരര്‍ വ്യോമസേനാ കേന്ദ്രത്തില്‍ പ്രവേശിച്ചത്. ആറു മണിക്കൂറിലധികം നീണ്ട വെടിവയ്പില്‍ നാലു ഭീകരരെ വധിച്ചു.
രണ്ടു വ്യോമസേനാംഗങ്ങള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

Top