സംസ്ഥാനത്തെ ആദ്യ ബോക്‌സിങ് അക്കാദമി കൊല്ലത്ത്‌; നിര്‍മ്മാണം അവസാനഘട്ടത്തില്‍

കൊല്ലം: സംസ്ഥാനത്തെ ആദ്യ ബോക്‌സിങ് അക്കാദമിയുടെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. കൊല്ലം പെരിനാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ആദ്യ ബോക്‌സിങ് അക്കാദമി ആരംഭിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് അക്കാദമിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്.

25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ബോക്‌സിംഗ് അ്ക്കാദമിയിലേയ്ക്ക് ഒരു പരിശീലകനേയും നിയമിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സ്‌കൂളുകളിലേയും കുട്ടികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

Top