അപ്പാച്ചെ എഎച്ച്-64 ഇ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്നെത്തും

ന്യൂഡല്‍ഹി: അമേരിക്കന്‍ വ്യോമയാന കമ്പനിയായ ബോയിങില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 22 അപ്പാച്ചെ എഎച്ച്-64 ഇ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്നെത്തും.

ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം പരീക്ഷണപ്പറക്കലിന് ശേഷം ഗാസിയാബാദിലെ ഹിന്ദോണ്‍ വ്യോമകേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്ററുകള്‍ എത്തിക്കുന്നത്.

അപ്പാച്ചെ ഹെലികോപ്ടര്‍ വാങ്ങാനായി അമേരിക്കന്‍ വ്യോമയാന കമ്പനിയായ ബോയിങ്, അമേരിക്കന്‍ സര്‍ക്കാര്‍ എന്നിവരുമായി 2015ലാണ് ഇന്ത്യ കരാറിലെത്തിയത്.വെടിക്കോപ്പുകള്‍, പരിശീലനം, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയടക്കമാണ് കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നത്.

Top