first assembly section begins

kerala assembly

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന പതിനാലാം നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ആരംഭിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം നടന്നു കൊണ്ടിരിക്കുകയാണ്.

ജനം വിധിയെഴുതിയത് അഴിമതിക്കെതിരെയാണെന്നും, സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നം ഉറപ്പുവരുത്താന്‍ നടപടിയുണ്ടാകുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താന്‍ നടപടിയുണ്ടാകും. ആരോഗ്യവിദ്യാഭ്യാസ മേഖലകള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ഇക്കാര്യം ഉടന്‍ തന്നെ ദൃശ്യമാകുമെന്നും ആഗോളീകരണത്തിന് ജനകീയ ബദല്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍:

• ദുര്‍ബല വിഭാഗങ്ങളെ ശാക്തീകരിക്കാന്‍ കൂടുതല്‍ പദ്ധതികള്‍

• അഴിമതിരഹിത ഭരണം ഉറപ്പാക്കും

• വനിതാ ശിശുക്ഷേമത്തിന് പുതിയ വകുപ്പ് രൂപീകരിക്കും

• വികസനം പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പാക്കും

• പദ്ധതികള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രം

• വികസനത്തിന് സ്വകാര്യ നിക്ഷേപം സ്വീകരിക്കും.

• 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

• ഐടി, ടൂറിസം, ബയോടെക്‌നോളജി മേഖലകളില്‍ 10 ലക്ഷം തൊഴിലവസരം.

• എട്ടു മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക്കാക്കും

• മതനിരപേക്ഷത സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കും. കുട്ടികളുടെ നൈപുണ്യ വികസനത്തിനും പദ്ധതി

• ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കും

• നെല്ല്, നാളികേര സംഭരണ കുടിശിക ഉടന്‍ നല്‍കും

• സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യും

• 1500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കൊണ്ടുവരും

• രാഷ്ട്രീയമാറ്റം പദ്ധതികളെ മാറ്റില്ലെന്ന് ഉറപ്പുവരുത്തും

• മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ പദ്ധതി. ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പ്രത്യേക യൂണിറ്റ്

• നവംബര്‍ ഒന്നിന് ഗ്രാമങ്ങള്‍ ശുചീകരിക്കാന്‍ പ്രത്യേക പദ്ധതി

• ജൈവ പച്ചക്കറി വ്യാപകമാക്കും

• കുട്ടനാട് പാക്കേജ് പുനഃരുജ്ജീവിപ്പിക്കണം

• 3 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി വ്യാപിപ്പിക്കും

• നാലു ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കും

• തദ്ദേശ സ്ഥാപനങ്ങളുടെ പ്രാദേശിക വികസനഫണ്ട് കൂട്ടും

• എല്ലാ പഞ്ചായത്തുകളിലും വൈ ഫൈ

• സെക്രട്ടേറിയറ്റ്, ജില്ലാ കേന്ദ്രങ്ങളില്‍ ഇ–ഓഫിസ് സംവിധാനം

• പട്ടിണിരഹിത സംസ്ഥാനമാണ് ലക്ഷ്യം

• വികസനത്തിന് സ്വകാര്യനിക്ഷേപകരെ ആകര്‍ഷിക്കും.

• തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും

• ജില്ലാ ഉപതലങ്ങളില്‍ ജനകീയ സമ്പര്‍ക്കപരിപാടി നടപ്പാക്കും. പ്രശ്‌നങ്ങള്‍ അവിടെവച്ചുതന്നെ പരിഹരിക്കും

• സാമ്പത്തിക അച്ചടക്കം നടപ്പാക്കും

• ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കും

• ദേശീയ പാതയ്ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ വിപണി വില നല്‍കും. പുനരധിവാസം ഉറപ്പാക്കും

• ദുര്‍ബല വിഭാഗങ്ങളെ ശാക്തീകരിക്കാന്‍ കൂടുതല്‍ പദ്ധതികള്‍

• അഴിമതിരഹിത ഭരണം ഉറപ്പാക്കും

• വനിതാ ശിശുക്ഷേമത്തിന് പുതിയ വകുപ്പ് രൂപീകരിക്കും

• വികസനം പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പാക്കും

• പദ്ധതികള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രം

• വികസനത്തിന് സ്വകാര്യ നിക്ഷേപം സ്വീകരിക്കും.

സംസ്ഥാനം ഗുരുത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നയപ്രഖ്യാപനം വിലയിരുത്തി. വാര്‍ഷികപദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയത് വരുമാനത്തെ സാരമായി ബാധിച്ചു.

സാമ്പത്തിക അച്ചടക്കം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ ചിലവിന് കടം വാങ്ങേണ്ട അവസ്ഥയാണ്.

ധവളപത്രം, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് തുടങ്ങി കാര്യങ്ങളാണ് 11 ദിവസത്തെ സമ്മേളനത്തില്‍ തീര്‍ക്കേണ്ടത്. മുന്‍ സ്പീക്കര്‍ ടി.എസ്. ജോണിന് ചരമോപചാരം അര്‍പ്പിച്ച് ഇന്ന് സഭ പിരിയും.

റമദാനായതിനാല്‍ ജൂലൈ ഒന്ന് മുതല്‍ എഴ് വരെ സഭ ചേരില്ല. എട്ടിന് പുതിയ സര്‍ക്കാരിന്റ ആദ്യബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കും.

അതിനൊപ്പം ഒക്ടോബര്‍ വരെയുള്ള വോട്ട് ഓണ്‍ അക്കൗണ്ടും. തുടര്‍ന്ന് ബജറ്റിന്‍ മേലുള്ള ചര്‍ച്ച, സംസ്ഥാനത്തിന്റ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവളപത്രം, ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് എന്നിവയും ഈ സഭാസമ്മേളനത്തില്‍ തന്നെയുണ്ടാകും.

തലശേരിയില്‍ ദളിത് യുവതികളെ ജയിലിലടച്ച സംഭവം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവാദം, യോഗയിലെ കീര്‍ത്തനം, ജിഷ വധക്കേസ് തുടങ്ങിവ പ്രതിപക്ഷം ആയുധമാക്കിയേക്കും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റ നിലപാടും അതിരപ്പിള്ളി പദ്ധതിയിലെ ഭരണപക്ഷ ഭിന്നതയും പ്രതിപക്ഷം ഉപയോഗിക്കും.

അതേസമയം മുന്‍ യു.ഡി.എഫ് സര്‍ക്കാരിന് എതിരായ അഴിമതി ആരോപണങ്ങള്‍ തന്നെയായിരിക്കും ഭരണപക്ഷത്തിന്റ പ്രതിരോധായുധം.

Top