നോട്ടുനിരോധിച്ചിട്ട് ഒരു വര്‍ഷം; സംസ്ഥാനത്ത് എല്‍ഡിഎഫ് പ്രതിഷേധദിനം ആചരിക്കും

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ പ്രതിഷേധിച്ച് നോട്ട് നിരോധനത്തിന്റെ വാര്‍ഷികദിനമായ ഇന്ന് സംസ്ഥാനത്ത് പ്രതിഷേധദിനം ആചരിക്കും.

തിരുവനന്തപുരത്തും എറണാകുളത്തും ആര്‍ബിഐ ഓഫീസിനു മുന്നിലും മറ്റു ജില്ലകളില്‍ ജില്ലാകേന്ദ്രങ്ങളിലെ എസ്ബിഐ ഓഫീസിനു മുന്നിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും.

ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലും പ്രതിഷേധപരിപാടികളും പോസ്റ്റര്‍ പ്രചാരണങ്ങളും സംഘടിപ്പിക്കും.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് സമരം ഉദ്ഘാടനം ചെയ്യുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുക്കും. കോഴിക്കോട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Top