പ്ലസ‌് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട‌്മെന്റ‌് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ‌് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട‌്മെന്റ‌് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട‌്മെന്റ‌് ഫലം പൊതുവിദ്യാഭ്യാസവകുപ്പിന്റെ https://www.hscap.kerala.gov.in എന്ന വെബ‌്സൈറ്റില്‍ ലഭ്യമാണ്. 2,00,099 സീറ്റിലേക്കാണ‌് ആദ്യ അലോട്ട‌്മെന്റ‌്.

4,79,730 വിദ്യാര്‍ത്ഥികളാണ് അപേക്ഷ നല്‍കിയിരുന്നത്. 42,471 സീറ്റുകള്‍ അവശേഷിക്കുന്നുണ്ട‌്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഈ മാസം 27-ാം തിയതി നാലു മണിക്കുള്ളില്‍ അതതു സ്കൂളില്‍ നിര്‍ബന്ധമായി പ്രവേശനം നേടണം. അല്ലാത്തപക്ഷം അവരെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല.

Top