ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍

ARREST

മഞ്ചേരി : ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. കാരക്കുന്ന് പഴയിടം ഇല്ലിക്കല്‍ ഷംനാദാണ് അറസ്റ്റിലായത്. മഞ്ചേരി സിഐ എന്‍.ബി ഷൈജുവും സംഘവുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പയ്യനാട് ചോലകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ അര്‍ജുനനെയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ദിവസം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതി 2 രണ്ട് മാസമായി ഒളിവിലായിരുന്നു.

Top