വഴിവിട്ട ജീവിതം,ഇസ്ലാമികമല്ലാത്ത ജീവിതരീതി; വഫയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്‍ത്താവ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഫിറോസ് വക്കീല്‍ നോട്ടിസ് അയച്ചു.

വഫയ്ക്ക് നല്‍കിയ വിവാഹമോചന നോട്ടീസിന്റെ പകര്‍പ്പ് വെള്ളൂര്‍കോണം മഹല്ല് കമ്മിറ്റിക്കും നല്‍കി. നോട്ടിസ് ലഭിച്ച് 45 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ഫിറോസ് ആവശ്യപ്പെട്ടിരിക്കുന്നത്.

വഴിവിട്ട ജീവിതം, അറിയിക്കാതെയുള്ള വിദേശയാത്രകള്‍, ഇസ്ലാമികമല്ലാത്ത ജീവിതരീതി തുടങ്ങി നിരവധി ആരോപണങ്ങളാണ് ഭര്‍ത്താവ് ഫിറോസ് നോട്ടിസില്‍ ഉന്നയിച്ചിരിക്കുന്നത്.

2000 ഏപ്രില്‍ 30 നാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇവര്‍ക്ക് 16 വയസുള്ള മകളുമുണ്ട്.

Top