നാളെ മുതല്‍ ആരും വീട്ടില്‍ വരണ്ട ; ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിറുത്തുന്നുവെന്ന് ഫിറോസ് കുന്നംപറമ്പില്‍

കൊച്ചി : താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിറുത്തുന്നുവെന്ന് ഫിറോസ് കുന്നംപറമ്പില്‍. തനിക്കെതിരെ തുടര്‍ച്ചയായി വരുന്ന ആരോപണങ്ങളില്‍ മനം മടുത്താണ് ചാരിറ്റി നിറുത്തുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.

തനിക്കൊരു കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ഓരോ ആരോപണങ്ങളും ചിലര്‍ ഉയര്‍ത്തുന്നത്. കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹമെന്നും ഫിറോസ് പറയുന്നു. സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഫിറോസ് കുന്നംപറമ്പില്‍ ഇനി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ ഫിറോസ് ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് രണ്ടുപേര്‍ രംഗത്തെത്തിയിരുന്നു. തിരുവന്തപുരം സ്വദേശിയായ ആഷികാണ് ഫിറോസിനെതിരെ തെളിവുണ്ടെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

Top