വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണമായി; ഫിറോസ് കുന്നുംപറമ്പില്‍

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പില്‍. വിശക്കുന്നവന് അന്നം കൊടുത്തത് കേരളത്തില്‍ ഇടത് തരംഗത്തിന് കാരണമായി. ഇത് കാണാതെ പോകരുതെന്നും ഫിറോസ് പറഞ്ഞു. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും ഇടത് മുന്നണി പ്രാധാന്യം നല്‍കി. മന്ത്രിസഭയിലും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുന്നത് മാതൃകാപരമാണെന്നും ഫിറോസ് പറഞ്ഞു.

തവനൂരില്‍ ജലീലിനെതിരെ ശക്തമായ വികാരം ഉണ്ടായിരുന്നു. ഇടത് തരംഗത്തില്‍ മാത്രമാണ് ജലീല്‍ ജയിച്ചുകയറിയതെന്നും ഫിറോസ് പറഞ്ഞു. തവനൂര്‍ യുഡിഎഫ് എഴുതിത്തളളിയ മണ്ഡലമാണ്. കാര്യമായ മുന്നൊരുക്കം ഒന്നും നടത്തിയില്ല. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ വോട്ടുകളാണ് തവനൂരില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top