അനധികൃത പശുക്കടത്ത് സംഘവും പൊലീസും തമ്മില്‍ വെടിവെപ്പ് ; ഒരാള്‍ കൊല്ലപ്പെട്ടു

shot dead

ജയ്പുര്‍: രാജസ്ഥാനില്‍ അനധികൃതമായി പശുക്കളെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഘവും പൊലീസും തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

പശുവിനെ കടത്താന്‍ ശ്രമിച്ചവരില്‍ ഒരാളാണ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ആള്‍വാര്‍ ജില്ലയിലെ ജന്‍താ കോളനിയില്‍ ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം.

പുലര്‍ച്ചെ അഞ്ചു പശുക്കളെ കടത്തിക്കൊണ്ട് പോവുകയായിരുന്ന പിക്കപ്പ് പൊലീസ് തടഞ്ഞിട്ടും നിര്‍ത്താതെ ഓടിച്ചുപോവുകയും, പൊലീസിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു.

തുടര്‍ന്ന് പൊലീസും തിരിച്ച് വെടിവെച്ചു.

അഞ്ചു മുതല്‍ ഏഴുവരെ ആളുകള്‍ ചേര്‍ന്ന സംഘമാണ് പൊലീസിന് നേര്‍ക്ക് അപ്രതീക്ഷിത ആക്രമണം നടത്തിയത്.

എന്നാല്‍, പൊലീസ് വെടിവെപ്പില്‍ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.

ആള്‍വാര്‍ എസ് പി രാഹുല്‍ പ്രകാശ് സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Related posts

Back to top