വാഷിംഗ്ടണില്‍ സ്‌കൂളില്‍ വെടിവയ്പ്; വിദ്യാര്‍ഥി കൊല്ലപ്പെട്ടു, അഞ്ചു പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ സ്‌പോകെയ്‌നില്‍ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു.

അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെയാണ് സംഭവം.

ഫ്രീമാന്‍ ഹൈസ്‌കൂളിലാണ് വെടിവയ്പുണ്ടായത്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ സേക്രട്ട് ഹേര്‍ട്ട് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

Top