യുകെയില്‍ ഗുജറാത്തി അസോസിയേഷന്‍ ഹാളില്‍ വിവാഹ സല്‍ക്കാരത്തിനിടെ വെടിവയ്പ്

ലണ്ടന്‍: യുകെയിലെ വോള്‍വര്‍ഹാംപ്ടനിലെ ഗുജറാത്തി അസോസിയേഷന്‍ ഹാളില്‍ വിവാഹ സല്‍ക്കാരത്തിനിടെ വെടിവയ്പ്.വെടിവയ്പുണ്ടായതിനെപ്പറ്റി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.ശനിയാഴ്ച രാത്രിയാണ് കെട്ടിടത്തിന്റെ പിറകുവശത്തെ കാര്‍ പാര്‍ക്കിങ് മേഖലയില്‍ വെടിവയ്പുണ്ടായത്. കാറില്‍ വന്നവര്‍ പുറത്തേക്ക് ഇറങ്ങുന്നതിനു മുന്‍പാണ് മറ്റൊരു കാറില്‍ നിന്ന് വെടിവയ്പുണ്ടായത്. അക്രമിക്ക് നേരെ തിരിച്ചും വെടിവയ്പുണ്ടായി. ആര്‍ക്കും പരുക്കേറ്റില്ല. ഒരു വാഹനത്തിന് കേടുപറ്റി. നൂറോളം പേര്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു.

Top