തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെയ്പ്; പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് സ്‌കൂളില്‍ തോക്കുമായെത്തി വെടിവെച്ചത്

തൃശ്ശൂര്‍: തൃശ്ശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെയ്പ്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് സ്‌കൂളില്‍ തോക്കുമായെത്തി വെടിവെച്ചത്. ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവച്ചു. മുകളിലേക്കാണ് വെടിവെച്ചത്.

സംഭവത്തില്‍ പൂര്‍വ്വ വിദ്യാര്‍ഥിയായ മുളയം സ്വദേശി ജഗനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തോക്കുമായെത്തിയ ജഗന്‍ സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തൃശൂര്‍ ഈസ്റ്റ് പോലീസാണ് ജഗനെ കസ്റ്റഡിയിലെടുത്തത്.

Top