കശ്മീരിലെ ടെറിടോറിയൽ ആർമി ക്യാമ്പിൽ വെടിവയ്പ്പ്; സൈനികന്റെ വെടിയേറ്റ് രണ്ട് സഹപ്രവർത്തകർ മരിച്ചു

കശ്മീർ: ജമ്മു കശ്മീരിലെ ടെറിടോറിയൽ ആർമി ക്യാമ്പിൽ സഹപ്രവർത്തകരെ വെടിവെച്ച് സൈനികൻ സ്വയം വെടിയുതിർത്തു. സഹപ്രവർത്തകർക്ക് നേരെ നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

ഇവരെ വെടിവച്ച ശേഷം സൈനികൾ സ്വയം വെടിയുതിർത്തതായി പൂഞ്ചിലെ ശൂരൻകോട്ട് ടെറിടോറിയൽ ആർമി വൃത്തങ്ങൾ അറിയിച്ചു. ഇയാളുടെ നിലയും ഗുരുതരമാണ്. സംഭവത്തിൽ ആർമി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Top