മണിപ്പൂരില്‍ ബിഎസ്എഫ് സൈനികര്‍ക്ക് നേരെ വെടിവെപ്പ്

മണിപ്പൂര്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കാക്ചിംഗ് ജില്ലയില്‍ തോക്കുധാരികള്‍ ബിഎസ്എഫ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഒരു ജവാന് ഗുരുതര പരിക്ക്. അക്രമികള്‍ അപ്രതീക്ഷിതമായി ബിഎസ്എഫ് ജവാന്‍മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് ദിവസമായി മേഖലയില്‍ ആക്രമണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍.

ചുരാചന്ദ്പൂരിന്റെയും ചന്ദേലിന്റെയും അതിര്‍ത്തിയിലുള്ള പ്രശ്‌നബാധിത പ്രദേശമായ സുഗ്‌നുവില്‍ ശനിയാഴ്ചയാണ് സംഭവം. വെടിവയ്പ്പില്‍ ഹിമാചല്‍ സ്വദേശി ഹെഡ് കോണ്‍സ്റ്റബിള്‍ സോം ദത്തിനാണ് (45) പരിക്കേറ്റത്. ഇടതു തോളില്‍ വെടിയേറ്റ ദത്തിനെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് സൂചന.

Top