പടക്ക സംഭരണശാലയിലെ തീപിടുത്തം; ഒരാള്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പാട് പടക്ക സംഭരണശാലയിൽ തീപിടുത്തമുണ്ടായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നാടാലയ്ക്കൽ നൗഷാദ് (47) നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പള്ളിപ്പാട് എട്ടാം വാർഡ് മുട്ടം നാടാലയ്ക്കൽ ഷംസുദ്ദീന്റെ വീടിന് സമീപം ലൈസൻസില്ലാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്.

ഡിസംബർ 10 നായിരുന്നു സംഭവം. ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന പടക്കം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ നൗഷാദിന്റെ പിതാവ് ഷംസുദ്ദീൻ ഒളിവിലാണ്.

Top