തായ്ലന്‍ഡിലെ പടക്ക ഫാക്ടറിയില്‍ സ്ഫോടനം: 18 മരണം

ബാങ്കോക്ക്: തായ്ലന്‍ഡിലെ പടക്ക ഫാക്ടറിയില്‍ സ്ഫോടനം.അപകടത്തില്‍ 18 പേര്‍ മരിച്ചു.സെന്‍ട്രല്‍ സുഫാന്‍ ബുരി പ്രവിശ്യയിലെ സലാ ഖാവോ ടൗണ്‍ഷിപ്പിന് സമീപം ഉച്ചകഴിഞ്ഞ് 3:00 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്.

മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തില്‍ അടുത്തുള്ള മറ്റ് വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. പടക്കശാലകളില്‍ പൊട്ടിത്തെറികള്‍ തായ്ലന്‍ഡില്‍ അസാധാരണമല്ല.

കഴിഞ്ഞ വര്‍ഷം തെക്കന്‍ നാരാതിവാട്ട് പ്രവിശ്യയിലെ സുംഗൈ കോലോക് പട്ടണത്തിലെ ഒരു പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top