ആകാശ വിസ്‌മയങ്ങൾ തീർത്തും ,നൃത്തം ചെയ്തും മിസ്സൈൽ വിക്ഷേപണം ആഘോഷിച്ച് ഉത്തര കൊറിയ

സോള്‍: ലോക രാജ്യങ്ങളെ മുൾമുനയിൽ നിർത്താൻ കഴിവുള്ള രാജ്യമാണ് ഉത്തര കൊറിയ. ആണവശക്തിയാണ് രാജ്യത്തിന്റെ കരുത്തെന്ന് അടിയുറച്ചു വിശ്വസിക്കുന്ന ഭരണകൂടമാണ് ഉത്തരകൊറിയയുടേത്.

ഏകാധിപതി കിം ജോങ് ഉൻ വെല്ലുവിളിക്കുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകികൊണ്ട് കഴിഞ്ഞ ദിവസം ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു.

അർധരാത്രി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ജപ്പാന്റെ അധീനതയിലുള്ള കടലിലാണ് പതിച്ചത്.

ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങൾ എതിർക്കുന്ന ലോക രാജ്യങ്ങൾക്ക് കടുത്ത തിരിച്ചടിയായിരുന്നു ഈ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം.

ആഗോളതതലത്തിൽ ഭയം സൃഷ്‌ടിച്ച ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം വിജയിച്ചതിന്റെ ആഘോഷത്തിലാണ് കിം ജോങ്.

nkorea-military-missile_86c13984-d739-11e7-a032-ea4e291afd66

ജനകീയ ആഘോഷങ്ങളാണ് ഏകാധിപതി കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ഭരണകുടം സംഘടിപ്പിച്ചത്.

ആകാശ വിസ്‌മയങ്ങൾ തീർത്തും , പബ്ലിക് സ്ക്വയറിൽ നൃത്തം ചെയ്തുമാണ് ഉത്തര കൊറിയയിലെ ജനങ്ങൾ വിജയം ആഘോഷിച്ചത്.

nkorea-military-missile-nuclear_5fada056-d73b-11e7-a032-ea4e291afd66

ഹ്വസോംഗ് 15 ന്റെ വിജയകരമായ വിക്ഷേപണം ഞങ്ങൾ സന്തോഷപൂർവം ആഘോഷിക്കുന്നുവെന്നും ,ഉത്തര കൊറിയയുടെ ശക്തി എല്ലാവർക്കും തിരിച്ചറിയാൻ ഈ മാത്രം മതിയെന്നും ജനങ്ങൾ വ്യക്തമാക്കി.

സർവ്വാധിപതിയായ കിമ്മിന് ആശംസകൾ അറിയിച്ചുമാണ് രാജ്യത്തിൻറെ വിജയത്തിൽ ജനങ്ങൾ പങ്കെടുത്തത്.

nkorea-military-missile-nuclear_7c8653ee-d73b-11e7-a032-ea4e291afd66

ഉത്തരകൊറിയുടെ ആണവോർജ്ജ ശക്തി ശക്തിപ്പെടുത്തുന്നതിനാൽ അമേരിക്കയുടെ ശക്തി ഇല്ലാതാകുകയാണെന്നും , ചരിത്രത്തിലെ ഏറ്റവും കടുത്ത തന്ത്രപരമായ ഈ പ്രതിരോധം എല്ലാവർക്കും മുന്നറിയിപ്പ് നൽകുന്നതാണെന്നും സൈനിക വ്യക്താവ് വ്യക്തമാക്കി.

afp_uq2rh

രാജ്യത്തെ ഒരു തരത്തിലും ആക്രമിക്കാൻ ആർക്കും കഴിയില്ലായെന്ന കിം ജോങ് ഉന്നിന്റെ ശക്തമായ വാക്കുകൾക്ക് കുടുതൽ കരുത്തുനൽകുകയാണ് പുതിയ വിജയം.

Top