ശിവകാശിയില്‍ പടക്ക നിര്‍മാണശാലയില്‍ തീപിടുത്തം; രണ്ട് മരണം

Balochistan

ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീ പിടിച്ച് രണ്ട് പേര്‍ മരിച്ചു. മാരിയപ്പന്‍(35), കൃഷ്ണന്‍(43) എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പൊന്നുസ്വാമി, പാണ്ഡ്യരാജന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ദീപാവലി ആഘോഷങ്ങള്‍ക്കു വേണ്ടി പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി ഒരു മണിക്കൂറിനകം അഗ്നിബാധ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ മധുര പൊലീസ് അന്വേഷണമാരംഭിച്ചു.

Top