മസാഫിയിലെ ഫ്രൈഡേ മാര്‍ക്കറ്റില്‍ തീപ്പിടുത്തം

ഫുജൈറ: മസാഫിയിലെ ഫ്രൈഡേ മാര്‍ക്കറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ കത്തിനശിച്ചത് നിരവധി കടകള്‍. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടുത്തം. സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കുകയും തൊട്ടടുത്ത പ്രദേശങ്ങളിലേക്ക് പടരാതെ തടയുകയും ചെയ്തു.

പുലര്‍ച്ചെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചപ്പോള്‍ തന്നെ പാരാമെഡിക്കല്‍ സംഘത്തെയും അഗ്നിശമന സേനയെയും സ്ഥലത്തേക്ക് അയച്ചതായും തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Top