മികച്ച ബ്രൗസിംഗിനായി ഫയര്‍ഫോക്‌സിന്റെ പുതിയ ബ്രൗസര്‍ ക്വോണ്ടം

മികച്ച ബ്രൗസിംഗിനായി ഫയര്‍ഫോക്‌സിന്റെ പുതിയ ബ്രൗസര്‍ ക്വോണ്ടമെത്തി.

ഒരു വര്‍ഷത്തോളം എടുത്താണ് ഇത്തരത്തില്‍ ഒരു ബ്രൗസര്‍ ഫയര്‍ഫോക്‌സ് വികസിപ്പിച്ചെടുത്തത്.

മറ്റുള്ള പ്രമുഖ ബ്രൗസറുകളെക്കാളും കൂടുതല്‍ വേഗതയും, ലൈറ്റും ആണ് ഈ ബ്രൗസര്‍ എന്നാണ് ഫയര്‍ഫോക്‌സ് പറയുന്നത്.

ഫയര്‍ഫോക്‌സിന്റെ അവകാശവാദ പ്രകാരം ക്രോമിന്റെ ശേഷിയേക്കാള്‍ രണ്ടിരട്ടിയും, എന്നാല്‍ 30 ശതമാനം ക്രോമിനെക്കാള്‍ ലൈറ്റും ആണ് ഇതെന്നാണ്‌.

ഇതിനോടൊപ്പം തന്നെ എല്ലാ ഫയര്‍ഫോക്‌സ് എക്സ്റ്റന്‍ഷന്‍സും ഈ ബ്രൗസറില്‍ ലഭിക്കും.

ഒപ്പം കസ്റ്റമറൈസേഷന്‍ ചെയ്യാനും സാധിക്കുന്നതാണ്.

എല്ലാ ബ്രൗസറുകള്‍ക്കും വലിയ വെല്ലുവിളി സൃഷ്ടിക്കാന്‍ ക്വോണ്ടത്തിന് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

Top