ഭര്‍ത്താവുമായി വഴക്കിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ സാഹസികമായി രക്ഷിച്ചു( വീഡിയോ)

ബെയ്ജിങ്: ഭര്‍ത്താവുമായി വഴക്കിട്ടതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ഇറങ്ങി തിരിച്ച യുവതിയെ അഗ്‌നിശമനസേനാംഗം സാഹസികമായി രക്ഷിച്ചു.

ചൈനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരിക്കുകയാണ്.ചൈനയുടെ കിഴക്കന്‍ മേഖലയിലെ അന്‍ഹുയി പ്രവിശ്യയിലാണ് സംഭവം.

15ാം നിലയിലെ അപാര്‍ട്ട്‌മെന്റിന്റെ തൂണില്‍ ഇരുന്ന് ചാടുമെന്ന ഭീഷണി മുഴക്കിയ യുവതിയെ, അവര്‍ അറിയാതെ പിന്നിലൂടെ ചെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടികൂടിയത്.

യുവതിയുടെ ശ്രദ്ധയില്‍ പെടാതെ, 150 അടി ഉയരത്തിലുള്ള ഭിത്തിയുടെ ഓരം ചേര്‍ന്നാണ് ഇയാള്‍ രക്ഷയ്ക്ക് എത്തിയത്. കുതറിമാറാന്‍ ശ്രമിച്ച യുവതിയെ ബാല്‍ക്കണിയിലുള്ള സഹപ്രവര്‍ത്തകര്‍ക്ക് കൈമാറിയാണ് ജീവന്‍ രക്ഷിച്ചത്.

Top