ഒമാനിലെ കച്ചവട സ്ഥാപനത്തില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

മസ്‌ക്കറ്റ്: ഒമാനിലെ ഇബ്രിയിലെ കച്ചവട സ്ഥാപനത്തിനുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. നേപ്പാള്‍ സ്വദേശിക്കാണ് പരിക്കേറ്റത്. കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക സൂചന.

ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. സ്‌ഫോടനത്തില്‍ കടയുടെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

Top