കാമുകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; ഫാക്ടറിക്ക് തീയിട്ട് യുവതിയുടെ പ്രതികാരം

അഹമ്മദാബാദ്: കാമുകനെ ജോലിയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിക്ഷേധിച്ച് യുവതി ഫാക്ടറിക്ക് തീയിട്ടു. ഗുജറാത്തിലെ തുണി ഫാക്ടറിയാണ് തീവെച്ച് നശിപ്പിക്കാന്‍ ഇരുപത്തിനാലുകാരിയുടെ ശ്രമിച്ചത്. ഗാന്ധിധാം ഗണേശ്‌നഗര്‍ സ്വദേശി മായാബെന്‍ പര്‍മാര്‍ (24) ആണ് ജോലി ചെയ്യുന്ന ഫാക്ടറി കത്തിക്കാന്‍ ശ്രമിച്ചത്.

ജൂലൈ അഞ്ചിനായിരുന്നു കാനം ഇന്റര്‍നാഷണല്‍ െ്രെപവറ്റ് ലിമിറ്റഡ് ഫാക്ടറിക്ക് തീ പിടിച്ചത്. കാമുകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായാണ് യുവതി ഫാക്ടറി കത്തിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഫാക്ടറിക്കുള്ളില്‍ തുണികള്‍ കൊണ്ടുപോകുന്ന ഉന്തുവണ്ടിക്കാണ് തീപിടിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ജീവനക്കാര്‍ തീയണക്കുകയും വലിയ അപകടം ഒഴിവാക്കുകയുമായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ജീവനക്കാരിയായ മായാബെന്‍ ആണ് ലൈറ്റര്‍ ഉപയോഗിച്ച് ഉന്തുവണ്ടിയിലെ തുണികള്‍ക്ക് തീയിട്ടതെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ ചോദ്യത്തെ ചെയ്യലിലാണ് പ്രതികാരത്തിന്റെ കഥ പുറത്തറിഞ്ഞത്.

Top