ഷൂട്ടിങിനിടെ തര്‍ക്കം; നടന്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു, സംവിധായകന് പരിക്ക്

മെക്‌സിക്കോ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ നടന്‍ അലക് ബോള്‍ഡ്വിന്നിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹാല്യാന ഹച്ചിന്‍സ് (42) മരിച്ചു. ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ ജോയല്‍ സോസയ്ക്ക് പരിക്കേറ്റു.

വെടിയേറ്റ ഉടനെ ഹല്യാനയെ വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ സോസ എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് സിനിമാചിത്രീകരണം നിര്‍ത്തിവെച്ചു.

ന്യൂമെക്‌സിക്കോയിലെ സാന്റഫെയില്‍ ബോള്‍ഡ്വിന്‍ സഹനിര്‍മാതാവ് കൂടിയായ റസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. ചിത്രത്തില്‍ അബദ്ധത്തില്‍ ഒരാളെ വെടിവെച്ച് കൊല്ലുന്ന പതിമൂന്നുകാരന്റെ അച്ഛന്‍ റസ്റ്റായാണ് ബോള്‍ഡ്വിന്‍ അഭിനയിക്കുന്നത്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് സാന്റാഫേ പോലീസ് പറഞ്ഞു. ഷൂട്ടിങ്ങിന് ഏത് തരം തോക്കാണ് ഉപയോഗിച്ചിരുന്നതെന്നും സംഭവമുണ്ടായത് എങ്ങനെയാണെന്നും പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

Top