ചെങ്ങന്നൂരില്‍ ടുവീലര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം; 15 ഓളം വാഹനങ്ങള്‍ നശിച്ചു

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ടുവീലര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം. ചെങ്ങന്നൂര്‍ തിരുവണ്ടൂരിലെ സജിത്തിന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ക് ഷോപ്പിലാണ് തീപിടിച്ചത്. സംഭവത്തല്‍ 15 ഓളം വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തു.

ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ചെങ്ങന്നൂര്‍, മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഏകദേശം പത്തുലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടെന്നാണ് വിവരം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Top