ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം; ജില്ലാ കലക്ടര്‍

K Muhammad Y Safirulla

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമായി. പുക ഉയരുന്നത് 25 ശതമാനം കുറഞ്ഞെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു.

പുക ശ്വസിക്കുന്നത് ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാന്‍ ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

രണ്ട് മാസത്തിനിടെ നാലാം തവണയാണ് പ്ലാന്റിന് തീ പിടിക്കുന്നത്. തീപിടുത്തം സാമൂഹ്യ വിരുദ്ധര്‍ നടത്തിയ അട്ടിമറിയാണോ എന്ന് കൊച്ചി മേയര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

തീപ്പിടിത്തതിൽ അട്ടിമറി സംശയങ്ങൾ ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി യോഗം വിളിക്കണമെന്നാണ് കോർപ്പറേഷന്‍റെ ആവശ്യം. തീപ്പിടിത്തത്തെ തുടർന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ സുരക്ഷ ശക്തമാക്കാനും കോർപ്പറേഷൻ തീരുമാനിച്ചു.

Top