മുംബൈ ധാരാവി തെരുവിലെ ഗോഡൗണിൽ തീപിടിത്തം ; ആളപായമില്ല

മുംബൈ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരിപ്രദേശങ്ങളിൽ ഒന്നായ ധാരാവിയിൽ തീപിടിത്തം.

ചേരിയിലെ ഒരു ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്.

തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

ഏഴ് ലക്ഷം പേരാണ് ധാരാവി ചേരികളിൽ ഇവിടെ താമസിക്കുന്നത്. 2016ൽ ധാരാവിയിലുണ്ടായ തീപിടിത്തതിൽ 150 വീടുകൾ നശിച്ചിരുന്നു.

Top