തീപിടുത്തം; ഡിജിപി അന്വേഷണം മാത്രം പോരെന്ന് ബെന്നി ബെഹനാന്‍

benny-behnan

കൊച്ചി: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില്‍ ഡിജിപി അന്വേഷണം മാത്രം പോരെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തന്ത്ര പ്രധാന ഫയലുകള്‍ സൂക്ഷിക്കുന്ന ഇടത്താണ് തീ പടര്‍ന്നത്. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം നടക്കണമെന്നും ബെന്നി ബെഹനാന്‍ കൂട്ടിച്ചേര്‍ത്തു.

Top