ജിദ്ദ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ അഗ്നി ബാധ; ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ജിദ്ദ: ജിദ്ദ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ അഗ്നി ബാധ . ഹറമൈന്‍ റെയില്‍വേയുടെ സുലൈമാനിയയിലെ റെയില്‍വേ സ്റ്റേഷനിലാണ് തീപീടിത്തം ഉണ്ടായത്. സ്റ്റേഷന് അകത്തുള്ള കെട്ടിടത്തിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് സൂചന. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. സ്റ്റേഷനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

Top